വരയന്റെ മറ്റൊരു മുഖം ,ആവേശം പകരാൻ ഒപ്പം ടൈഗറും .



സിജു വിൽസന്റെ ഇന്നോളം കാണാത്ത ഗെറ്റപ്പിലുള്ള ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്ററിനു ലഭിച്ച സ്വീകാര്യതയ്ക്കു ശേഷം വരയന്റെ മറ്റൊരു പോസ്റ്റർ കൂടി സത്യം സിനിമാസ്‌ പുറത്തുവിട്ടു. വ്യത്യസ്ത ഭാവത്തിൽ വരയനും ഒപ്പം ടൈഗറും പോസ്റ്ററിലുണ്ട്‌. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായയാണ്‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്‌.‌

ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ എഴുതി, നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന ഈ കുടുംബചിത്രം ‌ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു. ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്‌. ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം പ്രകാശ് അലക്സ്, ഗാനരചന ബി.കെ. ഹരിനാരായണൻ, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട് നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് രാജ്‌, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്, പി.ആർ.ഒ എ.എസ് ദിനേശ്, മീഡിയ പ്രമോഷൻസ് മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ. ചിത്രം മെയ്‌ 28 ന്‌ കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ സത്യം സിനിമാസ്‌ റിലീസ്‌ ചെയ്യും.

No comments:

Powered by Blogger.