ഫെഫ്ക പ്രൊഡക്ഷൻ ഏക്സിക്യൂട്ടിവ്സ് യൂണിയൻ മന്ദിരത്തിന് ഏറണാകുളത്ത് തറക്കല്ലിട്ടു.
ഫെഫ്ക പ്രൊഡക്ഷൻ ഏക്സിക്യൂട്ടിവ്സ് യൂണിയന്റെ ഓഫീസ് മന്ദിരത്തിന് കേരള ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ്കുമാർ തറക്കല്ലിട്ടു. ഏറണാകുളം കതൃക്കടവിൽ മൈത്രീ ലൈനിൽ 2500 സ്വക് യർ ഫീറ്റിലാണ് ഓഫീസ് മന്ദിരം നിർമ്മിക്കുന്നത്.
ഫെഫ്ക പ്രൊഡക്ഷൻ ഏക്സിക്യൂട്ടിവ്സ് യൂണിയൻ പ്രസിഡന്റ് ഗിരീഷ് വൈക്കം, ജനറൽ സെക്രട്ടറി സെവൻ ആർട്സ് മോഹൻ ,ട്രഷറാർ അനിൽ മാത്യു ,ജോയിന്റ് സെക്രട്ടറിമാരായ സേതു അടൂർ ,ഷാജി പട്ടിക്കര, കമ്മറ്റിയംഗങ്ങളായ കണ്ണൻ പട്ടാമ്പി ,നോബിൾ ജേക്കബ് ,ക്ലിന്റൺ പേരേര ,മനോജ് കാരന്തൂർ ,സുധൻ പേരൂർക്കട ,രാജേഷ് തിലകം ,കെ.എൻ .രവീന്ദ്രനാഥ് ,ജയശീലൻ ,സദാനന്ദൻ ,ഷാഫി ചെമ്മാട് തുടങ്ങിയവർ തറക്കല്ലിടീൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
cpk desk .
No comments: