പ്രകൃതിയാണ് സത്യം : മനുഷ്യൻ വെറും കളകൾ മാത്രം .



ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന സിനിമ " കള " തിയേറ്ററുകളിൽ എത്തി.  
 
ലാൽ ,ദിവ്യാപിള്ള ,സുമേഷ് മൂർ ,ആഷിഖ് സഫീയ അബുബേക്കർ  എന്നിവരോടൊപ്പം ബാസിഗർ എന്ന നായയും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. യദു പുഷ്കരനും, രോഹിത് വി.എസും ചേർന്ന് രചന നിർവ്വഹിക്കുന്നു. 

" കള" പുതിയ ഒരു കാഴ്ചയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ടോവിനോ തോമസിന്റെ ഷാജിയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അച്ഛനും ,ഭാര്യയും ,മകനും ,വളർത്തുനായും അടങ്ങുന്ന കുടുംബമാണ് ഷാജിയുടേത് .മനുഷ്യനും മൃഗവും തമ്മിലുള്ള വൈകാരിക ബന്ധവും സിനിമ പറയുന്നു .

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് '' കള" യുടെ പ്രമേയം. സ്വഭാവികമായി ഉണ്ടാകുന്ന ഭയത്തെയാണ് സിനിമയിൽ  അവതരിപ്പിച്ചിരിക്കുന്നത്. നിലനിൽപ്പിന്റെ ഭാഗമായി എതൊരു ജീവിക്കും ഒരു ഭയം ഉണ്ടായിരിക്കും. അത് കൊണ്ട് ഏവരും കരുതലോടെയാണ് ജീവിക്കുന്നത്. 

സാധാരണ മനുഷ്യന്റെ ജീവിതം ഇത്തരി ഫാന്റസികൂടി ചേർത്ത് അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു.
ഷാജിയെ മികവുറ്റതാക്കാൻ ടോവിനോയ്ക്ക് കഴിഞ്ഞു. പിതാവായി ലാലും, ഭാര്യയായി ദിവ്യാ പിള്ളയും നന്നായി
അഭിനയിച്ചു. 

സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് മികവുറ്റ രീതിയിലാണ്. അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണ മികവ് സിനിമയ്ക്ക് മാറ്റ് കൂട്ടി. അതുപോലെ ഡോൺ വിൻസെന്റിന്റെ പശ്ചാത്തല സംഗീതം നിർണ്ണായക സ്വാധീനം  ചെലുത്തി.പ്രണയവും ,റിയലിസ്റ്റിക് അക്ഷൻ രംഗങ്ങളും ,വയലൻസും ,സാഹസിക
മുഹൂർത്തങ്ങളുമെല്ലാം ചേർന്നതാണ് " കള " .

കഴിഞ്ഞ രണ്ട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ സംവിധാന ശൈലി രോഹിത് വി.എസ്. സ്വീകരിച്ചിരിക്കുന്നു. ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

എഡിറ്റിംഗ്  ലിവിങ്സ്റ്റൺ മാത്യൂവും, പ്രൊഡക്ഷൻ ഡിസൈൻ ജ്യോതിഷ് ശങ്കറും ,കോസ്റ്റും സമീറ സനീഷും ,മേക്കപ്പ് ആർ.ജിവയനാടനും,
പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകറുമാണ് .മഞ്ജു ഗോപിനാഥാണ് പി.ആർ.ഒ .

ടോവിനോ തോമസ്  ,രോഹിത് വി.എസ്  ,അഖിൽ ജോർജ്ജ് എന്നിവർ ചേർന്ന് ടോവിനോ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 
'' അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ"  ," ഇബിലീസ് " എന്നീ വ്യത്യസ്ത ചിത്രങ്ങൾക്ക് ശേഷമാണ് " കള " രോഹിത് വി.എസ് സംവിധാനം ചെയ്തിരിക്കുന്നത് .

സുമേഷ് മൂറിന്റെ അഭിനയം സിനിമയുടെ വിജയത്തിന്റെ മറ്റൊരു തിളക്കമാണ്. 

Rating : 3.5 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.