ആദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന " ബറോസി "ന്റെ പൂജ നടന്നു.
മോഹൻലാൽ സംവിധാനം ചെയുന്ന ചിത്രമായ ബറോസിന് തുടക്കമായി .കാക്കനാട് നവോദയസ്റ്റുഡിയോയില്‍ ചിത്രത്തിന്റെ പൂജ നടന്നു. മോഹന്‍ലാല്‍
തന്നെയാണ് ഫേസ്ബുക് ലൈവില്‍ ചിത്രത്തിന്റെ പൂജ വിശേഷം പങ്ക് വച്ചത്.
മമ്മൂട്ടി , പ്രിയദർശൻ ,ദിലീപ് ,പൃഥിരാജ് സുകുമാരൻ ,സത്യൻ അന്തിക്കാട് ,ഫാസിൽ, സിബിമലയിൽ, ഉണ്ണികൃഷ്ണൻ ബി. ഉൾപ്പടെയുള്ള നിരവധി പ്രമുഖർ സിനിമ മേഖലയിൽ നിന്ന് ചടങ്ങിൽ പങ്കെടുത്തു.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണിത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
ബറോസായി മോഹൻലാൽ വേഷമിടുന്നു .വിദേശ നടി പാസ് വേഗ, പൃഥിരാജ് സുകുമാരൻ, റാഫീൽ അമർഗോ ,ഷൈല മാക്കാകാഫറി ,പ്രതാപ് പോത്തൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കുന്നത്. സംഗീതം പ്രോഡിഗെ ലൈഡിയനും ,കെ. യു .മോഹനൻ ഛായാഗ്രഹണവും ,സേതു ശിവാനന്ദൻ കലാസംവിധാനവും നിർവ്വഹിക്കുന്നു. അർഫസ് ആയൂബ് ചീഫ് അസോസിയേറ്റ് ഡയറക്ടറും ,വിസ്മയ മോഹൻലാൽ
അസിസ്ന്റ്
ഡയറ്റക്ടറുമാണ് .
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
സലിം പി .ചാക്കോ .
No comments: