മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രമായ " ബറോസിന് " തുടക്കമിട്ടു.
ചരിത്ര നിമിഷങ്ങളുടെ സംഗമ വേദിയായി മാറിയ നിമിഷങ്ങളാണ് മാർച്ച് ഇരുപത്തിനാല് ബുധനാഴ്‌ച കൊച്ചി കാക്കനാട്ടെ നവോദയാ സ്റ്റുഡിയോയിൽ അരങ്ങേറിയത്.
അഭിനയ രംഗത്ത് കഴിഞ്ഞ നാൽപ്പതു വർഷമായി നിറസാന്നിദ്ധ്യമായി നിൽക്കുന്ന മോഹൻലാൽ ഒരു സിനിമയുടെ അമരക്കാരനാകുന്ന ചടങ്ങായിരുന്നു ഇവിടെ അരങ്ങേറിയത്.
മോഹൻലാൽ എന്ന നടൻ പ്രേഷകർക്കു മുന്നിൽ അഭിനേതാവായി പ്രത്യക്ഷപ്പെട്ട മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നിർമ്മിച്ച
നവോദയാ യുടെ കളരിയിൽത്തന്നെ തൻ്റെ ഈ രംഗത്തെ മറ്റൊരു ചുവടുമാറ്റത്തിന് തുടക്കം കുറിക്കുന്നതും ഈ മണ്ണിൽ നിന്നു തന്നെ. ഇവിടുന്നു തന്നെ തുടക്കമിടണമെന്നത് എൻ്റെ ഒരാഗ്രഹമായിരുന്നുവെന്ന് മോഹൻലാൽ അരങ്ങേറ്റ വേളയിൽ വ്യക്തമാക്കി.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൻ്റെ അണിയറ ശിൽപികളായ ഫാസിൽ, ജിജോ പുന്നൂസ്, സിബി മലയിൽ തുടങ്ങിയവരും നവോദയായിയിലൂടെ പ്രശസ്തിയിലെത്തിയ
പ്രിയദർശൻ, രാജീവ് കുമാർ എന്നിവരുടെയൊക്കെ സാന്നിദ്ധ്യവും അവരുടെ അനുസ്മരണവും ചടങ്ങിൽ ഏറെ കൗതുകമായി.
ഏറെക്കാലമായി തന്നോടു സഹകരിച്ചു പോന്ന സിനിമയിലെ വിവിധ രംഗത്തുള്ള സഹപ്രവർത്തകർ, സുഹ്റു ത്തുക്കൾ ബന്ധുമിത്രാദികൾ എന്നിവരും മാദ്ധ്യമപ്രവർത്തകരും അടങ്ങുന്ന വലിയൊരു സംഘത്തിൻ്റെ സാന്നിദ്ധ്യത്തിൽ ശ്രീ മോഹൻലാൽ ആദ്യഭദ്രദീപം തെളിയിച്ചു.
തുടർന്ന് മമ്മൂട്ടി ഫാസിൽ, ജിജോ ,സിബി മലയിൽ, പ്രിയദർശൻ.
സത്യൻ അന്തിക്കാട്, പ്രഥ്വിരാജ് സുകുമാരൻ, സുചിത്രാ മോഹൻലാൽ ആൻ്റെണി പെരുമ്പാവൂർ ,സന്തോഷ് ശിവൻ, എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.
ഈ സിനിമയെക്കുറിച്ചുള്ള ആമുഖ വിവരങ്ങൾ ജിജോ പുന്നൂസ് ആദ്യമായി അവതരിപ്പിച്ചു.
ഫാസിൽ, മമ്മൂട്ടി, സിബി മലയിൽ, പ്രിയദർശൻ, സുചിത്രാ മോഹൻലാൽ, ദിലീപ്, സിദ്ദിഖ്,
ജി.സുരേഷ് കുമാർ, ടി.കെ.രാജീവ് കുമാർ, അശോക് കുമാർ 'സന്തോഷ് ശിവൻ, സന്തോഷ് രാമൻ ,ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്ന നായിക ഷൈല (യു.എസ്.എ ) പതിമൂന്നുകാരനായ സംഗീത സംവിധായകൻ
ലിഡിയൻ, എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
ഈ കഥ കേട്ടപ്പോൾ എൻ്റെ മനസ്സിൽ ഒരു കുട്ടിയുടെ മനസ്സാണ് എന്നിലുണ്ടായത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കഥയുമാണ്.
പോർച്ച് ഗീസ് പശ്ചാത്തലമുള്ള ഒരു കഥ -
നമുക്ക് അസാദ്ധ്യമായി എന്നു തോന്നുന്നത് ചെയ്യുമ്പോഴാണല്ലോ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. എല്ലാ ഭഷക്കും ദേശത്തിനും ഏറെ ഇഷ്ടമാകുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.
അതു കൊണ്ടു തന്നെ ഭാഷയുടേയും ദേശത്തിൻ്റേയും അതിർവരമ്പുകൾ ഉണ്ടാകാതെ ലോകത്തെ വിടേയും പ്രദർശിപ്പിക്കുമാറാണ് ഈ ചിത്രത്തെ ഒരുക്കുന്നതെന്ന് മോഹൻ
ലാൽ തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചിത്രത്തിൽ ഏറെയും വിദേശ താരങ്ങളാണ് അഭിനയിക്കുന്നത്.
വളരെ നേരത്തേ തന്നെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നതാണ്. കൊറോണാ വൈറസിൻ്റെ വ്യാപനം ഉണ്ടാക്കിയ പ്രതിസന്ധി ഏറെ വലുതായിരുന്നുവല്ലോ?
വിദേശ താരങ്ങൾക്ക് എത്താനുള്ള ബുദ്ധിമുട്ടുകൾ, വിസാ പ്രശ്നങ്ങൾ, എന്നിങ്ങനെ നിരവധി പ്രതിസന്ധികൾ
കഴിഞ്ഞ ഏതാണ്ട് ഒരു വർഷത്തോളമായി ഈ ചിത്രത്തിൻ്റെ ജോലികൾ നടന്നുവരികയാണ്.
തിരക്കഥ: സ്റ്റോറി ബോർഡ് ഉണ്ടാക്കൽ, മ്യൂസിക്ക് കമ്പോസിംഗ്, സെറ്റ് വർക്കുകൾ ത്രിഡി ജോലികൾ എന്നിങ്ങനെയുള്ള ജോലികൾ നടന്നു പോന്നിരുന്നു.
പ്രശസ്ത ഛായാഗ്രഹകനായ കെ.പി.നമ്പ്യാതിരിയാണ് ത്രീഡി യുടെ മേൽനോട്ടം വഹിക്കുന്നത്.
ഛായാyഹണം. സന്തോഷ് ശിവൻ, എഡിറ്റിംഗ്.ശീകർ പ്രസാദ്,
പ്രൊഡക്ഷൻ മാനേജർ - ശശിധരൻ കണ്ടാണിശ്ശേരി-
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് -സ ജി.സി.ജോസഫ്, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ.സിദ്ദു പനയ്: ക്കൽ.ഈ മാസം മുപ്പത്തിയൊന്നിനാണ് ചിത്രീകരണം ആരംഭി ക്കുന്നത്.വ്യവസായ പ്രമുഖനായ രവി പിള്ള, രാവിസിൻ്റെ പേരിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.
No comments: