സുരേഷ് ശങ്കറിന്റെ " ബ്ലൂ വെയിൽ " ജൂണിൽ റിലീസ് ചെയ്യും. രാഹുൽ മാധവ് ,നാസർ പ്രധാന വേഷങ്ങളിൽ .
വി എം ക്രിയേഷൻസിന്റെ ബാനറിൽ വിജയകുമാർ പിലാക്കാട് നിർമ്മിച്ച് സുരേഷ് ശങ്കർ സംവിധാനം ചെയ്യുന്ന "ബ്ലൂ വെയിൽ "എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം കോയമ്പത്തൂരിൽ പുരോഗമിക്കുന്നു .
രാഹുൽ മാധവ്, നാസർ,തലൈവാസൽ വിജയ്,അമീർ,ശിവാജി ഗുരുവായൂർ,സുധീർ കരമന,സീമ ജി നായർ, ചാലി പാലാ തുടങ്ങി തമിഴ് മലയാള രംഗത്തെ പ്രമുഖ താരങ്ങൾ
അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പൽ വി. നായനാർ നിർവ്വഹിക്കുന്നു.
വി എം ക്രിയേഷൻസിന്റെ ബാനറിൽ വിജയകുമാർ പിലാക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ യു അബൂബക്കർ എഴുതുന്നു.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് അഫ്സൽ യൂസഫ് സംഗീതം പകരുന്നു.എഡിറ്റർ-സിയാൻ ശ്രീകാന്ത്,
സംഭാഷണം -ഗോപ കുമാർ നീലങ്ങാട്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -മധു വാര്യർ ഒറ്റപ്പാലം,ലൈൻ പ്രൊഡൃസർ-ഷൈജു ജോസഫ്,വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, കല- അനീഷ് കൊല്ലം , മേക്കപ്പ്-പട്ടണം ഷാ,
കൊറിയോഗ്രാഫർ രേവതി മാസ്റ്റർ,ഫൈറ്റ് വിക്രംപ്രഭു ,സ്റ്റിൽസ്-അനിൽ വന്ദന.
എറണാകുളം, മൂന്നാർ , വാഗമൺ , തൊടുപുഴ എന്നിവിടമങ്ങളാണ്
മറ്റു ലൊക്കേഷനുകൾ.
അതിമനോഹരങ്ങളായ ഗാനരംഗങ്ങളും ,നിരവധി ആക്ഷൻ സീനുകളുമുള്ള,
മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥ പറച്ചിൽ രീതിയിലൂടെ അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ത്രില്ലർ ചിത്രം ജൂണിൽ പ്രദർശനത്തിനെത്തും.
വാർത്ത പ്രചരണം-
എ .എസ് .ദിനേശ്.
No comments: