" ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പാചകം " തമിഴ് ചിത്രം തുടങ്ങി.
ജിയോ ബേബി സംവിധാനം ചെയ്‌ത , മലയാളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച് ശ്രദ്ധേയമായി നിരൂപക പ്രശംസ നേടിയ *ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ* തമിഴിൽ പുനരാവിഷ്‌ക്കരിക്കപ്പെടുന്നു .
ജയം കൊണ്ടാൻ ,കണ്ടേൻ കാതലൈ , സേട്ടൈ , ബിസ്‌കോത് ,ഇവൻ തന്തിരൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ മണിരത്‌നം ശിഷ്യൻ ആർ . കണ്ണനാണ് ഐശ്വര്യാ രാജേഷിനെ നായികയാക്കി ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് കിച്ചൻ അണിയിച്ചൊരുക്കുന്നത് .
ചിത്രത്തിന്റെ പൂജാ ചടങ്ങ് ഇന്ന് ചെന്നൈയിൽ നടന്നു .കണ്ണൻ സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമയാണിത് . ഇതര കഥാപാത്രങ്ങളുടെ താര നിർണയം കഴിഞ്ഞയുടൻ ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ വെളിപ്പെടുത്തി . സംവിധായകൻ കണ്ണൻ തന്നെയാണ് മസാല പിക്സിന്റെ ബാനറിൽ എം കെ ആർ പി പ്രൊഡക്‌ഷൻസുമായി സഹകരിച്ചു കൊണ്ട് തമിഴ് കിച്ചൻ നിർമ്മിക്കുന്നത് .ബാലസുബ്രമണ്യമാണ് ഛായാഗ്രാഹകൻ .
സി .കെ .അജയ്‌കുമാർ , പി ആർ ഒ
No comments: