ദിവസങ്ങൾക്കുളളിൽ കടയ്ക്കൽ ചന്ദ്രൻ അധികാരത്തിലേക്ക്.


രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമ  " വൺ " നിയമസഭ തിരഞ്ഞെടുപ്പിന് മുൻപായി തീയേറ്ററുകളിൽ എത്തും. 
കേവലം രാഷ്ടീയ സിനിമയെന്നതിലുപരി കുടുംബബന്ധങ്ങൾക്ക് പ്രധാന്യം നൽകുന്ന സിനിമയാണ് " വൺ " .

കൊല്ലം ജില്ലയിലെ രാഷ്ട്രീയ കേന്ദ്രമായ കടയ്ക്കലിൽ നിന്നുള്ള നേതാവ് ചന്ദ്രൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവുന്നു.ഒരു യുവാവും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണമാണ്  സിനിമയുടെ പ്രമേയം. ജനങ്ങൾക്ക് വേണ്ടി നിൽക്കുന്ന, എന്നാൽ വൺമാൻഷോ എന്ന രീതിയിലോ ,സ്വന്തം പാർട്ടിയ്ക്കപ്പുറത്തേക്ക് സ്വാധീനശക്തിയിൽ ഒന്നാമതായി നിൽക്കുന്ന വ്യക്തികൂടിയാണ് കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി. 

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള രാഷ്ടീയം തന്നെയാണ് ഇപ്പോഴുമുള്ളത്. നേതാക്കൾ മാറുന്നു എന്നല്ലാതെ വെറെ യാതൊരു വ്യത്യാസവുമില്ല എന്നാണ് " വൺ " പറയുന്നത്.  

" കടയ്ക്കൽ ചന്ദ്രൻ "  എന്ന മുഖ്യമന്ത്രിയുടെ മാസ് ഡയലോഗ് ഇതാണ് ." ജനങ്ങളെ ഭരിക്കാൻ അല്ല ജനാധിപത്യ സർക്കാർ ,ജനങ്ങൾക്ക് വേണ്ടി ഭരിക്കാൻ ആണ് ,  ഞാൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് " .

ഭാവിയിൽ ചിലപ്പോൾ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് സിനിമ ചുണ്ടികാട്ടുന്നനത് .
പൊളിറ്റിക്കൽ ഇഷ്യൂ എന്നതിനപ്പുറം ജനങ്ങൾക്ക് നന്മയുണ്ടാക്കുന്ന ഒരുകാര്യമാണത്. യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊന്നും സംഭവിക്കില്ല എന്ന്  തള്ളാനുള്ള സാദ്ധ്യതയുമുണ്ട്. പക്ഷെ സംഭവിക്കാൻ സാദ്ധ്യതയുള്ള കാര്യമാണ് " വൺ " പറയുന്നത്. 

എൽ.ഡി.എഫ്, യു.ഡി.എഫ് ,എൻ.ഡി.എ ,മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇവരുടെ പ്രവർത്തകർ ഈ സിനിമ കാണുമ്പോൾ "ഇത് നമ്മുടെ സിനിമ എന്ന് പറയും " .എന്നാൽ പൊതുജനങ്ങൾ ഈ സിനിമ കാണുമ്പോൾ ഇത് അവരുടെ ആരുടെയും സിനിമയല്ല , ഇത് നമ്മുടെ സിനിമയെന്ന് പറയും. പുതിയ ഒരാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാൽ അദ്ദേഹം എന്തു ചെയ്യുന്നു എന്നതരത്തിലാണ് കടയ്ക്കൽ ചന്ദ്രനെ സിനിമയിൽ അവതരിപ്പിക്കുന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി വേഷമിടുമ്പോൾ പ്രതിപക്ഷ നേതാവ്  മരംപ്പള്ളി ജനാർദ്ദനനായി മുരളിഗോപിയും ,പാർട്ടി സെക്രട്ടറി ബേബിച്ചനായി ജോജു ജോർജ്ജും ,
നിയമസഭ സ്പീക്കർ കെ.സി. ജയകുമാറായി സിദ്ദീഖും ,മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ സഹോദരി ലതികയായി നിമിഷ സജയനും ,സനൽ ജോർജ്ജ് വർഗ്ഗീസായി മാത്യു തോമസും,
ഫ്രീലാൻഡ് പത്ര
പ്രവർത്തക മെറിൻ ജോസഫായിഇഹാനി
കൃഷ്ണയും, സ്വകാര്യ കമ്പനി തൊഴിലാളിയായി ഗായത്രി അരുണും ,റിട്ട. കോളേജ് പ്രൊഫസർ വാസുദേവപണിക്കരായി മധുവും , അഡ്വ. ജനറൽ അജയമോഹനായി രഞ്ജിതും ,ചീഫ് സെക്രട്ടറി ഷംസുദീൻഐ.എ.എസ്സായി ശങ്കർ രാമകൃഷ്ണനും ,ദിനേഷ് രാജ്എം.പിയായി സുദേവ് നായരും, വിജിലൻസ് ഡയറ്കടർ അലക്സ് തോമസ് ഐ.പി.എസ്സായി കൃഷ്ണകുമാറും, പ്രതിപക്ഷ എം.എൽ.എ പി. സുഗുണനായി ജഗദീഷും ,നോട്ടറി വക്കീൽ ജോർജ്ജ് വർഗ്ഗീസായി
സലീംകുമാറും, ഇബ്രാഹിമായി  മാമുക്കോയയും, പ്രതിപക്ഷ എം.എൽ.എ പി.മധുമായി പ്രേംകുമാറും ,മുഖ്യമന്ത്രിയുടെ ഗൺമാനായി ബിനു പപ്പുവും,ഡി.വൈ.എസ്.പി രാജേഷ് മേനോനായി യദു ക്യഷ്ണനും,
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി റോഷൻ അലക്സായി വിവേക് ഗോപനും,ധനകാര്യവകുപ്പ് മന്ത്രി ഡി.കെ. പരമേശ്വരനായി ദേവനും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇ. ശിവപ്രസാദ് ഐ.എ. എസ്സായി ലാലു അല്ക്സും ,ഷൈൻ തോമസായി നിഷാദ് സാഗറും ,എസ്.ഐ 
ജയകൃഷ്ണനായി അബു സലീമും ,തിരുവനന്തപുരം മേയർ എൻ. 
ദിവാകരകൈമളായി രൺജി പണിക്കരും, നഗരസഭ കൗൺസിലർ ആയി  നന്ദുവും,
ആർ.ഭാസ്കരനായി റിസബാവയും ,എം എൽ.എ കാര്യവട്ടം ശ്രീകുമാറായി മുകുന്ദൻ മോനോനും ,എം.എൽ.എ  ടോം മുക്കാടനായി ജയകൃഷ്ണനും,എം.എൽ .എ നിലമേൽ രാജനായി സുരേഷ് കൃഷ്ണയും, പ്രതിപക്ഷ എം.എൽ. എ സമീർ കല്ലായിയായി സാദീഖും ,വ്യവസായ മന്ത്രി ടി.എം. മുസലിയാരായി സുധീർ കരമനയും, സാംസ്കാരിക വകുപ്പ് മന്ത്രി വിശ്വംഭരനായി ജയൻ ചേർത്തലയും, റവന്യു വകുപ്പ് മന്ത്രി കുറിയാക്കോസായി അലൻസിയർ ലേ ലോപ്പസും ,എം.എൽ.എ ഗീതാ ഹരിപ്രസാദായി അർച്ചന മനോജും, എം.എൽ.എ ചിറ്റാർ ഗോപാലാകൃഷ്ണനായി ബാലാജി ശർമ്മയും, അഡ്വ.പത്മനാഭനായി വെട്ടുകിളി പ്രകാശും , ജയ്മോനായി അര്യൻ കൃഷ്ണാമോനോനും  , എം.എൽ.എ. ടി .പി ദാമോദരനായി മേഘനാഥനും ,മന്ത്രി നാരായണൻതമ്പിയായി പി. ബാലചന്ദ്രനും, പ്രതിപക്ഷ എം.എൽ.എ സതീശനായി പ്രശാന്ത് അലക്സാണ്ടറും,എം.എൽ.എ അനിൽ
തോമസായി വി.കെ. ബൈജുവും ,ഇന്ദിരയായി രശ്മി ബോബനും ,എം .എൽ .എ സെലിനായി ശ്രീജാദാസും, രാജഗോപാലായി റിയാസ് നർമ്മകാലായും , സെക്യൂരിറ്റി ഓഫീസർ തോമസ്സായി കലാഭവൻ ഹനീഫും വേഷമിടുന്നു.

" വൺ " സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ് ." ചിറകൊടിഞ്ഞ കിനാക്കൾ " എന്ന ചിത്രം അഞ്ച് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം സംവിധാനം ചെയ്തിരുന്നു. 

രചന ബോബി - സഞ്ജയും , സംഗീതം ഗോപിസുന്ദറും ,ഛായാഗ്രഹണം വൈദി സോമസുന്ദരവും, എഡിറ്റിംഗ് നിഷാദ് യൂസഫും ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എൻ.എമ്മും ,ഗാനരചന റഫീഖ് അഹമ്മദും ,മേക്കപ്പ് എസ് .ജോർജ്ജ് (മമ്മൂട്ടി ) ,ശ്രീജിത് ഗുരുവായൂരും, കലാ
സംവിധാനം ദിലീപ്നാഥും , പി.ആർ.ഒ മഞ്ജു ഗോപിനാഥും നിർവ്വഹിക്കുന്നു.

ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ. നിർമ്മിച്ചിരിക്കുന്ന " വൺ " സെൻട്രൽ
പിക്ച്ചേഴ്‌സ്  ഉടൻ തിയേറ്ററുകളിൽ എത്തിക്കും.  


സലിം പി. ചാക്കോ .
cpk desk .

www.
cinemaprekshakakoottayma.com 

No comments:

Powered by Blogger.