മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം " കള്ളനോട്ടം " .രാഹുൽ റിജി നായർക്ക് അനുമോദനങ്ങൾ.


മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം "കള്ളനോട്ടം"  നേടി.

രാഹുൽ റിജി നായർ ആണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലിജോ ജോസഫ്, സുജിത്ത് വാര്യർ എന്നിവർ ചേർന്ന് ഈ സിനിമ നിർമിച്ചിരിക്കുന്നു.

ടോബിൻ തോമസ് ഛായാഗ്രഹണവും, അപ്പു ഭട്ടതിരി എഡിറ്റിംഗും  സിദ്ധാർത്ഥ്യ പ്രദീപ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

ശ്രീജിത്ത് ബാബു ,വിജയ് ഇന്ദുചൂഡൻ , വനിത കോശി ,സുര്യദേവ് സജീഷ് മാരാർ ,വാസുദേവ് സജീഷ് മാരാർ ,ശ്രീകാന്ത് മോഹൻ ,വിഷ്ണു പ്രേംകുമാർ ,അർജുൻ രഞ്ജൻ ,പ്യാരി സജീഷ് ,രഞ്ജിത് ശേഖർ ,അൻസു മറിയ തോമസ് ,പി.ജെ ഉണ്ണികൃഷ്ണൻ എന്നിവരാണ്  ഈ സിനിമയിൽ
അഭിനയിച്ചിരിക്കുന്നത് .

മികച്ച സിനിമയെന്ന് മുൻകൂട്ടി വിലയിരുത്തിയ ചിത്രമാണിത്. സംവിധായകൻ രാഹുൽ റിജി നായർക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.