" ആണും പെണ്ണും'' മാർച്ച് 26ന് റിലീസ് ചെയ്യും.

രാജീവ് രവി സംവിധാനം ചെയ്യുന്ന അന്തോളജി ചിത്രം " അണും പെണ്ണും " മാർച്ച് 26ന് റിലീസ് ചെയ്യും. മൂന്ന് സംവിധായകർ മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ഒരുക്കുന്നത്. 

" ചെറുക്കനും പെണ്ണും "സംവിധാനം ചെയ്യുന്നത് അഷീഖ്‌ അബുവാണ്. തിരക്കഥ ഉണ്ണി .ആറും ,ഛായാഗ്രഹണം ഷൈജു ഖാലിദും നിർവ്വഹിക്കുന്നു. റോഷൻ മാത്യൂ ,ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഉറൂബിന്റെ രാച്ചിയമ്മയുടെ പശ്ചാത്തലമാണ് വേണു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. ബിനാ പോൾ എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ആസിഫ് അലി ,പാർവ്വതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. 

സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ജയ്.കെ. സംവിധാനം ചെയ്യുന്നു. ജോജു ജോർജ് ,സംയുക്ത മോനോൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. 

No comments:

Powered by Blogger.