" വർത്തമാനം " മാർച്ച് 12ന് റിലീസ് ചെയ്യും.
" വർത്തമാനം " മാർച്ച് 12ന് റിലീസ് ചെയ്യും .
പാർവതി തെരുവോത്തിനെയും, റോഷൻ മാത്യൂസിനെയും പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ശിവ ഒരുക്കുന്ന ചിത്രമാണ് " വർത്തമാനം''.
രാജ്യത്തെ നിലവിലുള്ള വർത്തമാനം മുൻകൂട്ടി കണ്ട് അര്യാടൻ ഷൗക്കത്താണ് തിരക്കഥ ഒരുക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നാസറും ,അര്യാടൻ ഷൗക്കത്തും ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു .
കേന്ദ്രകഥാപാത്രമായ ഫൈസ സൂഫിയ എന്ന ഗവേഷണ വിദ്യാർത്ഥിയായി പാർവ്വതി തെരുവോത്ത് അഭിനയിക്കുന്നു. സമൂഹത്തെ ഒന്നായി ബാധിക്കുന്ന, പ്രതികരിക്കേണ്ട വിഷയങ്ങളിൽ കർശന നിലപാടുകൾ സ്വീകരിച്ച പോരാളിയായി പാർവ്വതി വേഷമിടുന്നു. നമ്മുടെ യുവതലമുറയിലെ ലക്ഷ്യബോധമുള്ള വിദ്യാർത്ഥികളുടെ കഥയാണിത്.
ഡെയ്ൻ ഡേവിഡ് , കരുണാ സിംഗ് ,ഹിമാൻഷു ഡൽഹി , രുദ്രാ ആന്ധാപ്രദേശ് ,സിദ്ദിഖ് , നിർമ്മൽ പാലാഴി , സുധീഷ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
റഫീഖ് നാരായണൻ , വിശാൽ ജോൺസൺ എന്നിവർ ഗാനരചനയും, ഇഷാം അബ്ദുൾ വഹാബ് ,രമേശ് നാരായണൻ എന്നിവർ സംഗീതവും , അഴകപ്പൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
No comments: