" മഡ്ഡി " യുടെ ടീസർ ഇന്ന് വൈകിട്ട് ആറ് മൂന്നിന് റിലിസ് ചെയ്യും.
പ്രേക്ഷക ഹൃദയം കീഴടക്കാന്‍ മഡ്ഡിയുടെ ടീസര്‍ ഇന്ന് 6.03 ന്. നവാഗതനായ ഡോ. പ്രഗഭല്‍ സംവിധാനം ചെയ്യുന്ന മഡ്ഡി എന്ന സിനിമയുടെ ടീസര്‍ ഫഹദ് ഫാസില്‍, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍ എന്നിവര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിടും.
ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായാണ് ഒരു മഡ് റേസ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമകളില്‍ അപൂര്‍വ്വമായി കാണുന്ന ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്സ് ആയ മഡ് റേസിംഗ് വിഷയമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
കെ.ജി.എഫിന് സംഗീതം നല്‍കിയ രവി ബസ്റൂര്‍ ആണ് മഡ്ഡിക്ക് സംഗീതം നല്‍കിയിരിക്കുന്നത്. രാക്ഷസന്‍ സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലേകേഷ് എഡിറ്റിങ്ങും, ഹോളിവുഡില്‍ പ്രശസ്തനായ കെ.ജി രതീഷ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
No comments: