അഭിനയ മികവിൽ മിഥുൻ മേനോൻ.


മിഥുൻ മേനോൻ ആങ്കർ , മോഡൽ ,നടൻ എന്നി നിലകളിൽ സജീവമാണ്.  നിരവധി ടി.വി. സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മിഥുൻ മാറികഴിഞ്ഞു. മഴവിൽ മനോരമയിലെ " ചാക്കോയും മേരിയും'' എന്ന സീരിയലിലെ സേവ്യർ വേറിട്ട കഥാപാത്രമാണ്. 

മിഥുൻ മേനോൻ .
................................

മിഥുൻ പഠിച്ചു കൊണ്ടിരുന്ന സമയത്ത് വയനാട്ടിലെ ഒരു പ്രാദേശീയ ചാനൽ ഓഫിസിൽ പാർട്ട് ടൈം ജോലിയ്ക്ക് പോയി. അവിടെ ഒരു റോഡ്ഷോയുടെ ഇന്റർവ്യൂ നടക്കുന്നു. ഇന്റർവ്യൂയിൽ പങ്കെടുക്കാൻ പേടിയായിരുന്നു .  മിഥുന്റെ കൂടെ ഒരു സുഹൃത്തും  ഉണ്ടായിരുന്നു. അയാൾക്ക് സ്റ്റേജ് കാര്യങ്ങൾ അറിയാമായിരുന്നു. റോഡ് ഷോ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ആങ്കർ പിൻമാറി. ആ പ്രത്യേക സാഹചര്യത്തിൽ മിഥുൻ മേനോൻ അങ്കറായി. പേടിയോടെ ക്യാമറയ്ക്ക് മുന്നിൽ എത്തിയ മിഥുൻ മോനോൻ ഇന്ന് തിരക്കുള്ള സിരിയൽ നടനാണ് .



അക്കാഡമിക് മൂവിയിലാണ് മിഥുന്റെ തുടക്കം. കെ.പി. കേശവമേനോന്റെ കഴിഞ്ഞകാലത്തെ ആസ്പദമാക്കിയുള്ള ബയോപിക്കിൽ ചാരുഹാസനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി മിഥുൻ മോനോന് .



മിഥുൻ മേനോൻ വില്ലൻ വേഷങ്ങളെയാണ്  കൂടുതൽ ഇഷ്ടപ്പെടുന്നത്. അതിന് കാരണവുമുണ്ട്. മിഥുൻ അഭിനയിച്ച സീരിയലുകളിലെ കഥാപാത്രങ്ങൾ  വില്ലൻ വേഷങ്ങളാണ്  .വില്ലന്റെ മാനറിസവും ,സംഭാഷണരീതിയും മിഥുൻ ശ്രദ്ധിക്കുന്നുണ്ട്. 

രൂദ്രവീണ , ഗ്രഹപാഠം ,കൺമണി ,
സ്വപ്നാടനം , വധു ,മൂന്ന് പെണ്ണുങ്ങൾ ,എന്ന് സ്വന്തം ജാനി ( സൂര്യ ടി.വി) , സ്ത്രീധനം ,അമ്മ ,നുണച്ചിപ്പാറു ,
കാണാകൺമണി ( ഏഷ്യാനെറ്റ് ടി.വി ) , ഇവൾ യമുന ,എന്റെ പെണ്ണ് , ദത്തുപുത്രി , ചാക്കോയും മേരിയും *  
( മഴവിൽ മനോരമ) , ഹലാഖിന്റെ മൊഹമ്പത്ത് ( ജയ് ഹിന്ദി ടി.വി ) , സത്യം ശിവം സുന്ദരം, കാട്ടുകുരങ്ങ് 
( അമൃത ) സത്യ എന്ന പെൺക്കുട്ടി 
( സീ കേരള ടി. വി ) എന്നീ സിരിയലുകളിൽ മിഥുൻ മേനോൻ അഭിനയിച്ചിട്ടുണ്ട്. 

" കഴിഞ്ഞകാലം " എന്ന ഫീക്ഷൻമൂവിയിലും, വേനൽ അവധിയ്ക്ക് , മീ റ്റൂ , പ്രതിഭാസം ,പങ്ക്, ഗോഡ് ഈസ് ഗ്രേറ്റ് , കിഴക്കിന്റെ നക്ഷത്രം ,പൂണൂൽ , സെന്റ് ലോറ എന്നി ഷോർട്ട് ഫിലിമുകളിലും ,മൂന്നാർ എഞ്ചിനിയറിംഗ് കോളേജ് കോപ്പറേറ്റീവിന്റെയും, ജനകീയം ബിൽഡ് കമ്പനിയുടെയും പരസ്യചിത്രങ്ങളിലുംഅഭിനയിച്ചിട്ടുണ്ട്.
ഏഷ്യനെറ്റിന്റെ നവാഗത സീരിയൽ താരത്തിനുള്ള അവാർഡുൾപ്പടെ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട് .  



വയനാട്ടിലെ സുൽത്താൻ ബത്തേരിയാണ് സ്വദേശം. ഇപ്പോൾ കോഴിക്കോടാണ് താമസം. പരേതനായചന്ദ്രശേഖരമേനോന്റെയും ,ആനന്ദവല്ലിയുടെയും മകനാണ് .ഏക സഹോദരി സ്വപ്ന അദ്ധ്യാപികയാണ്.

മഴവിൽ മനോരമയിലെ ഇവൾ യമുന, ദത്തുപുത്രി എന്നീ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകശ്രദ്ധ നേടി .

മലയാളം , തമിഴ് , ഹിന്ദി ,ഇംഗ്ലീഷ് സിനിമകളുടെ ആരാധകനാണ് മിഥുൻ.മലയാള സിനിമയിൽ എത്തുമെന്ന  പ്രതീക്ഷയിലാണ്  മിഥുൻ മോനോൻ. കൂടുതൽ ഉയരങ്ങളിൽ മിഥുൻ എത്തട്ടെയെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ആശംസിക്കുന്നു. 


സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.