പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാം : നിലപാട് മാറ്റി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ .


 പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാം; നിലപാട് മാറ്റി നിര്‍മ്മാതാക്കള്‍ .

കൊവിഡ് ഭീതിയിൽ ലോക്ക് ഡൗൺ ആയതോടെ നിര്‍ത്തിവെച്ചിരുന്ന സിനിമാ ചിത്രീകരണം ലോക്ക് ഡൗൺ കഴിഞ്ഞതിന് ശേഷം ലഭിച്ച ഇളവുകളോടെ പുനാരാംഭിച്ചിരുന്നു. എന്നാൽ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യമുയര്‍ത്തിക്കൊണ്ട് ഇതിനിടയിൽ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയതോടെ മലയാളത്തിൽ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിഷയത്തിൽ തീരുമാനമായശേഷം മതി സിനിമാ ചിത്രീകരണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്. എന്നിരുന്നാലും ചില സിനിമകളുടെ ചിത്രീകരണം നടക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ നിലപാട് മാറ്റിയിരിക്കുകയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ.
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാമെന്ന്അറിയിച്ചിരിക്കുകയാണ് ഇവര്‍. പ്രതിഫല വിഷയത്തിൽ വിഷയത്തിൽ അമ്മ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം മാറ്റുന്നതായി നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചിരിക്കുന്നത്.

ലോക്ക് ഡൗണിന് ശേഷം നിരവധി പുതിയ സിനിമകള്‍ പ്രഖ്യാപിച്ച് നിരവധി സംവിധായകര്‍ രംഗത്തെത്തിയിരുന്നു. ആഷിഖ് അബു, ഖാലിദ് റഹ്മാൻ, ലിജോ ജോസ് പെല്ലിശ്ശേരി, ജീത്തു ജോസഫ് തുടങ്ങി നിരവധി സംവിധായകരാണ് പുതിയ സിനിമകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

No comments:

Powered by Blogger.