മികച്ച അഭിനയവുമായി പത്തനംതിട്ടയുടെ അഭിമാനം സജിൻ ജോൺ സീരിയലിൽ .

 

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന " ചാക്കോയും മേരിയും'' എന്ന സീരിയലിൽ അന്ധനായ ചാക്കോയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പന്തളം - തുമ്പമൺ സ്വദേശിയായ സജിൻ ജോണാണ് .

ഭ്രമണം എന്ന സിരിയിലിൽ അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം. 
തുമ്പമൺ പള്ളി തെക്കെതിൽ പി.വൈ. യോഹന്നാന്റെയും ,റിട്ട: ഹെഡ്മിസ്ട്രസ് ഗ്രേസിക്കുട്ടിയുടെയും ഏക  മകനാണ് സജിൻ ജോൺ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ,പത്തനാപുരം മൗണ്ട് താബോർ ടെയിനിംഗ് കോളേജ് എന്നിവടങ്ങളിൽ ആയിരുന്നു പഠനം .

ചാക്കോയെന്ന കഥാപാത്രം സജിന്റെ അഭിനയ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വളരെയെറെ അഭിനയമികവ് പുലർത്തുന്ന കഥാപാത്രമായി സജിൻ ജോൺ മാറുമെന്ന് ഉറപ്പാണ്. സിനിമ രംഗത്തേക്ക് ഉള്ള ചുവട്മാറ്റം എത് നിമിഷവും പ്രതീക്ഷിക്കാം. പത്തനംതിട്ട ജില്ലയിൽ നിന്ന് മറ്റൊരു താരോദയം കൂടി ഉടൻ ഉണ്ടാവും. 

എല്ലാ വിജയാശംസകളും സജിൻ ജോണിന് നേരുന്നു. 


സലിം പി. ചാക്കോ .

1 comment:

Powered by Blogger.