പ്രണയത്തിനും സംഗീതത്തിനും പ്രധാന്യം നൽകിയ " ദിൽ ബേചാര " ഒടിടി റിലിസിൽ പുതിയ ചരിത്രം നേടും.
സുശാന്ത് സിംങ്ങ് രാജ്പുത്ത് അവസാനമായി അഭിനയിച്ച സിനിമ " ദിൽ ബേചാര " ഡിസ്നി + ഹോട്ട്സ്റ്റാർ പ്രേക്ഷകർക്ക് മുന്നിൽ എത്തി. പ്രീമിയർ പ്രദർശനം പ്രേക്ഷക
ലക്ഷങ്ങളെ ഇളക്കി മറിച്ചിരിക്കുകയാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. ഐ. എം. ഡി.ബി ടോപ്പ് റേറ്റ്ഡ് ചിത്രമായി ഈ സിനിമ മാറി.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിച്ച ഈ ചിത്രം മുകേബ് ഛബ്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സഞ്ജന സംഗിയാണ് നായിക. സാഹിൽ വാഹിദ് , ശ്വാശ്വത ചാറ്റർജി, സ്വസ്തിത മുഖർജി, മിലിന്ത് ഹുണ്ടകി , സുരേഷ് അറോറ ,ജാവേദ് ജെഫ്രി ,ആദിൽ ഹുസൈൻ എന്നിവരും അതിഥി താരമായി സെയ്ഫ് അലിഖാനും അഭിനയിക്കുന്നു. മലയാളി താരം സുബ്ബലക്ഷ്മിയും പ്രധാന റോളിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
2012 -ൽ ജോൺ ഗ്രീൻ എഴുതിയ " ദി ഫോൾട്ട് ഇൻ അവ്വർ സ്റ്റാർസ് " എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. സംഭാഷണം ഷാസ്നാക് ഖയ്ത്താനും ,സുചോർട്ടിം
സെങ്കുവിറ്റയും , ഗാനരചന അമിതാബ് ഭട്ടാചര്യയും, സംഗീതം എ.ആർ. റഹ്മാനും നിർവ്വഹിക്കുന്നു.
ഇമ്മാനുവൽ രാജ്കുമാറായി സുശാന്ത് സിംങ്ങ് രാജ്പുത്തും, കിസി ബസുവായി സഞ്ജന സംഗിയും വേഷമിടുന്നു. കണ്ണ് നനഞ്ഞ് മാത്രമെ ഈ സിനിമ കാണാൻ കഴിയു. മനോഹരമായ ഗാനങ്ങളും രംഗങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. പ്രണയരംഗങ്ങൾ എല്ലാം മികച്ചതായി. ഛായാഗ്രഹണ വർക്ക് മിന്നി എന്നു തന്നെ പറയാം .എ . ആർ. റഹ്മാന്റെ ഗാനങ്ങൾ നന്നായി എന്ന് തന്നെ പറയാം.
സുശാന്ത് സിംഗ് രാജ്പുത്ത് ജൂൺ പതിനാലിന് ബാന്ദ്രയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത് .
" Dil Bechara " പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നൽകിയിരിക്കുന്നു. പ്രേക്ഷകർ ഈ സിനിമ ഏറ്റെടുത്തു കഴിഞ്ഞു. ഒടിടി റിലിസിലെ ഒരു ചരിത്രമായി ഈ സിനിമ മാറും. സുശാന്ത് സിംഗ് രാജ്പുത്തിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടി.
Rating : 4.5 / 5.
സലിം പി. ചാക്കോ .
No comments: