സിനിമ തീയേറ്ററുകൾ ആഗസ്റ്റ് അവസാന ആഴ്ചയിൽ തുറക്കാൻ സാദ്ധ്യത.


സിനിമ പ്രേക്ഷകർക്ക് സന്തോഷം ഉണ്ടാവുന്ന ഒരു വാർത്ത ഡൽഹിയിൽ നിന്നും എത്തിയിരിക്കുന്നു .  കോവിഡ് 19 വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന ഇന്ത്യയിലെ തീയേറ്ററുകൾ ആഗസ്റ്റ് അവസാന ആഴ്ചയിൽ തുറക്കാൻ സാദ്ധ്യത എന്നാണ്  പുറത്ത്  വന്നിട്ടുള്ള വാർത്തകൾ . 

ഇത് സംബന്ധിച്ച്  വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി അഭ്യന്തര മന്ത്രാലയത്തിന് അറിയിപ്പ് നൽകിയിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പ് വരുത്തി കൊണ്ട് പ്രേക്ഷകരെ പ്രവേശിപ്പിക്കാനാണ് നിർദ്ദേശം ഉള്ളത്. 

സാമൂഹിക അകലം പാലിച്ചാൽ 25% ശതമാനം പ്രക്ഷേകരെ മാത്രമെ തിയേറ്ററിൽ പ്രവേശിപ്പിക്കാൻ കഴിയുള്ളുവെന്നാണ്  തിയേറ്റർ ഉടമകൾ പറയുന്നത്. ഇത് വലിയ നഷ്ടം വരുത്തുമെന്നാണ് തിയേറ്റർ ഉടമകളുടെ  വിലയിരുത്തൽ. 

മൂന്നിരട്ടി ചാർജ്ജ് വർദ്ധിപ്പിക്കണമെന്നാണ് തീയേറ്റർ ഉടമകളുടെ ആവശ്യം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ഉടൻ നടക്കുമെന്നാണ് റിപ്പോർട്ടുകൾ .


സലിം പി. ചാക്കോ . 

No comments:

Powered by Blogger.