ഓസ്കാർ അവാർഡ് ജേതാവ് ഒലീവിയ ഡി ഹാവിലാൻഡ് അന്തരിച്ചു.
പ്രമുഖ ഹോളിവുഡ് താരം ഒലിവിയ ഡി ഹാവിലാൻഡ് (104) പാരീസിലെ വസതിയിൽ വച്ച് അന്തരിച്ചു. 1939-ൽ " ഗോൺ വിത്ത് ദ വിൻഡ് " എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ലേഡി ഇൻകേജ് ,സ്വീറ്റ് ഷാർലോറ്റെ എന്നി ചിത്രങ്ങൾ ഹിറ്റ് ആയിരുന്നു.
1946ൽ " ടു എവരി ഹിസ് ഓണിലെ " അഭിനയത്തിനും ,1949-ൽ ദ ഹെറസിലെ അഭിനയത്തിനും ഓസ്കാർ അവാർഡുകൾ ലഭിച്ചു. 1986-ൽ " അനസ്താനിയ: ദി മിസ്റ്ററി " എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഓസ്കാർ ജേതാവ് നടി ജോവാൻ ഫോണ്ടെയ്ൻ സഹോദരിയാണ്. അൻപത് വർഷം സിനിമ രംഗത്ത് സജീവമായിരുന്നു.
സലിം പി. ചാക്കോ
No comments: