സുബിഷ് സുധിയും , മൃദുൽനായരും തിയേറ്റർ ജീവനക്കാർക്ക് ഭക്ഷണ കിറ്റുകൾ നൽകി.
പയ്യന്നൂരിലെ അടഞ്ഞ് കിടക്കുന്ന തിയേറ്ററുകളിലാണ് നടൻ സുബീഷ് സുധിയും, സംവിധായകൻ മൃദുൽ നായരും തൊഴിലാളികളെ കാണാൻ എത്തിയത്. നാല് മാസകാലമായി തീയേറ്റർ ജീവനക്കാർ പട്ടിണിയിലാണ്. പയ്യന്നൂരിലെ എല്ലാ തീയേറ്ററുകളിലെയും തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾ നിറച്ച കിറ്റ് ഇരുവരും ചേർന്ന് വിതരണം ചെയ്തു. തങ്ങളാൽ കഴിയുന്ന സഹായം എന്ന് മാത്രമാണ് അവർ പറഞ്ഞത്.
സലിം പി.ചാക്കോ
No comments: