" കളേഴ്സ് " ഡബ്ബിംഗ് പുരോഗമിക്കുന്നു.



ദുബൈയിലെ ശ്രദ്ധേയമായ മെഗാ മീഡിയ പ്രൊഡക്ഷൻ ,ഇന്ത്യയിൽ ലൈംലൈറ്റ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമായ കളേഴ്സിൻ്റെ ഡബ്ബിംഗ്, കൊറോണ കാലത്ത് ശ്രദ്ധേയമായി മാറിയിരിക്കുന്നു .

നിസാർ സംവിധാനം ചെയ്യുന്ന കളേഴ്സ് എന്ന ചിത്രത്തിൻ്റെ ഡബ്ബിംഗ് ചെന്നൈയിലെഎ.വി.എം.സ്റ്റുഡിയോയിലാണ് നടന്നത്. പക്ഷേ, നിസാറും, നിർമ്മാതാവ് അജി ഇടിക്കുളയും ചങ്ങനാശ്ശേരി മീഡിയാവില്ലേജിലിരുന്നാണ് ഡബ്ബിംഗ് നിയന്ത്രിച്ചത്.

ദുബൈയിലെ മെഗാ മീഡിയ സ്റ്റുഡിയോയിലെ, നൂതന സാങ്കേതിക രീതി ഇവിടെയും പരീക്ഷിക്കുകയായിരുന്നു അജി ഇടിക്കുളയും, സംവിധായകൻ നിസാറും.ഓരോ സീനും, ലൈവായി കണ്ട്, സൂക്ഷ്മതയോടെ നീയന്ത്രിച്ചും, നിരീക്ഷിച്ചുമാണ് നിസാർ ഡബ്ബ് ചെയ്തത്.ചെന്നൈയിൽ, വര ലക്ഷ്മി ശരത് കുമാർ, രാംകുമാർ എന്നീ ചിത്രത്തിലെ നായികാനായകന്മാരാണ് ഡബ്ബ് ചെയ്തത്.ചെന്നൈയിലും, കോട്ടയത്തുമായി പതിനഞ്ചോളം സാങ്കേതിക പ്രവർത്തകരാണ് ഒരേ സമയം ഇതിനായി പ്രവർത്തിച്ചത്.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ ചിത്രത്തിൻ്റെ സാങ്കേതിക പ്രവർത്തകർക്ക് ഡബ്ബിംഗിനായി ചെന്നൈയിലെത്താൻ കഴിയാതെ വന്നപ്പോഴാണ്, വിദേശ രാജ്യങ്ങളിലെ ഈ പ്രവർത്തന രീതി ഇവിടെ പരീക്ഷിച്ചത്.ഡബ്ബിംഗ് വിജയകരമായി മാറിയതോടെ ,കളേഴ്സിൻ്റെ ഡബ്ബിംഗ് വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

ലൈംലൈറ്റ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ അജി ഇടിക്കുള നിർമ്മിക്കുന്ന കളേഴ്സ്, നിസാർ സംവിധാനം ചെയ്യുന്നു. രചന - പ്രസാദ് പാറപ്പുറം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജിയഉമ്മൻ, ക്യാമറ - സജൻ കളത്തിൽ, സംഗീതം - എസ്.പി.വെങ്കിടേഷ് .വര ലക്ഷ്മി ശരത് കുമാർ, രാംകുമാർ,ഇനിയ, ദേവൻ, തലൈവാസൽ വിജയ്, മൊട്ടരാജേന്ദ്രൻ, ദിവ്യപിള്ള, ദിനേശ് മോഹൻ, തുളസി ശിവമണി, അഞ്‌ലി ദേവി, ബാലു ശരവണൻ, വെങ്കിടേഷ് ,രാമചന്ദ്രൻ ,മധുമിത, ബേബി ആരാധ്യ എന്നിവർ അഭിനയിക്കുന്നു .

അയ്മനം സാജൻ

No comments:

Powered by Blogger.