നടിപ്പിൻ നായകൻ സൂര്യയ്ക്ക് ജന്മദിനാശംസകൾ.

നടിപ്പിൻ നായകൻ സൂര്യയ്ക്ക് ഇന്ന്
 ( ജൂലൈ 23 ) 45-ാം പിറന്നാൾ .തമിഴ് നടൻ ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മൂത്ത മകനായ  സൂര്യ 1975 ചെന്നൈയിലാണ്  ജനിച്ചത്. ബി.കോം ബിരുദധാരിയാണ് .

1997ൽ  വസന്ത് സംവിധാനം ചെയ്ത " നേരുക്കുനേർ " എന്ന ചിത്രത്തിലുടെ സിനിമയിൽ അരങ്ങേറ്റം. ഏറ്റവും പുതിയ ചിത്രമായ " സുരറൈ പോട്രു വിന് " വേണ്ടി സിനിമ ലോകം കാത്തിരിക്കുകയാണ്. 

ജന്മദിനമായ ഇന്ന് സൂര്യ നായകനാകുന്ന വെട്രിമാരന്റെ 
 " വാടിവാസൽ " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു കാളയുടെയും, കാളയെ സ്നേഹിക്കുന്ന വ്യക്തിയുടെയും കഥയാണ് പ്രമേയം.

സിനിമാലോകവും ആരാധകരും സോഷ്യൽ മീഡിയാകളിൽ ജന്മദിനാശംസകൾ നേരുകയാണ് .നടിപ്പിൻ നായകന്  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ. 


സലിം പി. ചാക്കോ . 

No comments:

Powered by Blogger.