" ദി ഡയറക്ടർ " സംവിധാനമോഹികളുടെ കഥയുമായി ഹ്രസ്വചിത്രം .


ദി ഡയറക്ടർ.
സംവിധാനമോഹികളുടെ കഥ.

സിനിമ എന്ന മായിക ലോകത്തെ, ആരും ശ്രദ്ധിക്കാതെ പോകുന്ന സഹസംവിധായകരുടെ ജീവിത കഥ പറയുകയാണ് ദി ഡയറക്ടർ എന്ന ചിത്രം.ശ്രീകാന്ത് പങ്കപ്പാട്ട് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ഹ്രസ്വചിത്രം  യൂറ്റ്യൂബിൽ റിലീസ് ചെയ്തു. ഇപ്പോൾ  ഈ ഹ്രസ്വ ചിത്രം വൈറലായി കഴിഞ്ഞു.

ബാബുരാജ് എന്ന
സഹസംവിധായകൻ്റെ സംവിധായക പദവി എന്ന സ്വപ്നത്തിലേക്കുള്ള യാത്രയുടെ സങ്കീർണതകൾ ഈ ചിത്രം കുറഞ്ഞ സമയം കൊണ്ട് പറഞ്ഞു വെക്കുന്നു. സംവിധായകൻ ശ്രീകാന്ത് പങ്കപ്പാട്ട് തന്നെയാണ് ബാബുരാജിനെ അവതരിപ്പിച്ചത്.

രചന, സംവിധാനം - ശ്രീകാന്ത് പങ്കപ്പാട്, ക്യാമറ - അനൂപ് ജോസഫ്, സംഗീതം - ജയൻ ശ്രീധർ, പ്രൊഡക്ഷൻ ഡിസൈനർ -സിറിൻ കുരുവിള, അസോസിയേറ്റ് ഡയറക്ടർ - റെക്സി രാജീവ് ചാക്കോ, പി.ആർ.ഒ- അയ്മനം സാജൻ.

അയ്മനം സാജൻ.

No comments:

Powered by Blogger.