ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ മാസ്റ്റർ ആഷിക് ജിനുവിന്റെ ത്രില്ലർ സിനിമ " ഫിലിപ്പ് " .
" ഫിലിപ്പ് " ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ്റെ ചിത്രം: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന നാഷണൽ റെക്കോഡ് ലഭിച്ച പതിനൊന്ന് വയസ്സ്കാരൻ മാസ്റ്റർ ആഷിക് ജിനു സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയാണ് ഫിലിപ്പ് .
കാരാഗൃഹത്തിൽ നിന്നും കൊലക്കയറിലേക്ക് കടന്ന് പോകുന്ന കൊലയാളിയുടെ കുറ്റബോധത്തിൻ്റേയും, കണ്ണീരിന്റേയും, വ്യത്യസ്ഥമായ കഥ പറയുന്ന ഫിലിപ്പ് ചിത്രീകരണം പൂർത്തിയായി.
ഫിലിപ്പ് ഉൾപ്പെടെ എട്ടോളം സിനിമകൾ സംവിധാനം ചെയ്ത , ഈ കൊച്ചു കലാകാരന്റെ,കൊളമ്പിയൻ അക്കാദമി എന്ന ഒന്നര മണിക്കൂറുള്ള സിംഗിൾ ഷോട്ട് മൂവിയുടെ ചിത്രീകരണത്തിന് അഞ്ച് വോൾഡ് റെക്കോഡുകളുടെ തിരുമുറ്റത്തെത്തി നിൽക്കുമ്പോഴാണ്, ലോഗ് ഡൗൺ നിലവിൽ വരുന്നത്. മാസ്റ്റർ ആഷിക് ജിനുവിന്റെ സംവിധാനമികവിന്റെ സാക്ഷി പത്രമാണ് ഫിലിപ്പ് എന്ന സിനിമ.ചോരത്തിളപ്പിൻ്റെ പ്രായത്തിൽ പണ ലാഭത്തിനു വേണ്ടി പലർക്കും വേണ്ടി മൂന്നു ജീവനുകൾ കവർന്ന ഫിലിപ്പ് എന്ന നരാധമൻ നിയമത്തിൻ്റെയും, ദൈവത്തിൻ്റെയും ന്യായവിധിയിൽ കാരാഗൃഹത്തിൽ അകപ്പെടുന്നു.ജീവിതമെന്ന യാഥാർത്ഥ്യത്തെ അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്. അതോടെ, ഫിലിപ്പ് ,പശ്ചാതാപത്തിലൂടെ
കുടുംബവു മൊത്ത് ജീവിക്കാൻ ഒരു അവസരം കൂടി യാചിക്കുന്നു. ഫിലിപ്പ് എന്ന കഥാ പാത്രമായാണ് നടനും ,കഥാകൃത്തും, സംവിധായകനും അതിലുപരി നിർമ്മാതാവും, സാമൂഹ്യ പ്രവർത്തകനുമായ ഫാക്ട് പി. ഹുസൈൻ കോയ എന്ന കലാകാരൻ അനശ്വരമാക്കിതീർത്തിരിക്കുന്നത്.
കൂടാതെ ജയിൽ വാർഡനായി പ്രശസ്ത സിനിമാ താരം ടോണി വേഷമിടുന്നു.പ്രശസ്ത പ്രൊഡക്ഷൻ കൺട്രോൾ നന്ദു പൊതുവാൾ ജയിൽ ഡോക്ടറായും, നടൻ രമേശ് കുറുമശേരി ഹെഡ് വാർഡനായും വേഷമിടുന്നു. ചിത്രത്തിൻ്റെ സഹ നിർമ്മാതാവായ രാധാ മോഹൻ, ജയിൽ സൂപ്രണ്ടായും വേഷമണിയുന്നു.ലിബി, മാസ്റ്റർ ആദി ദേവ്, ബേബി ആൻ മേഴ്സി, ഷാനു ഷാഹുൽ, പാതാളം ബാബു തുടങ്ങിയവരും അഭിനയിക്കുന്നു.
നക്ഷത്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫാക്ട്പി.ഹുസൈൻകോയ നിർമ്മിക്കുന്ന ഫിലിപ്പ് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാസ്റ്റർ ആഷിക്ക് ജിനു ആണ് .കഥ, തിരക്കഥ - ജിനു സേവ്യർ ഇടപ്പള്ളി,ക്യാമറ - സൂര്യദേവ, സംഗീതം - സക്കീർ ,എഡിറ്റർ - റനീഷ് ഒറ്റപ്പാലം, ആർട്ട് - അനിൽ സി, കാസ്റ്റിംഗ് ഡയറക്ടർ -രജിത ജിനു, സഹസംവിധാനം - വിജേഷ്, അർച്ചനാ മധു, പ്രൊഡക്ഷൻ കൺട്രോളർ- സ്റ്റീഫൻ പൗലോസ്, സൗണ്ട് ഡബ്ബിംഗ്-ശ്രീജിത്ത്, പി.ആർ.ഒ- അയ്മനം സാജൻ.സ്റ്റുഡിയോ - മാജിക് മാംഗോ.
അയ്മനം സാജൻ.

No comments: