നടൻ വിജയ് ആന്റണി ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. " പിച്ചൈക്കാരൻ 2 " .
തമിഴ് നടൻ വിജയ് ആന്റണി തന്റെ 45-ാം ജന്മദിനത്തിൽ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. 2016ൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ " പിച്ചൈക്കാരൻ " എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് പുതിയ സിനിമ .
വിജയ് ആന്റണിയാണ് തിരക്കഥയും , ,സംഗീതവും ഒരുക്കുന്നത്. വിജയ് ആന്റണി പ്രൊഡക്ഷൻസാണ് " പിച്ചൈക്കാരൻ 2 " നിർമ്മിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് പ്രിയ കൃഷ്ണസ്വാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സലിം പി. ചാക്കോ .
No comments: