മികച്ച പ്രതിഭകൾ ബാക്ക് ബഞ്ചിലിരിക്കുമെന്ന സന്ദേശവുമായി " Nonsense " . റിനോഷ് ജോർജ്ജ് പുത്തൻ താരോദയം .


" നോൺസൺസ് " സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ എം.സി ജിതിനാണ്. പുതുമുഖം റിനോഷ് ജോർജ് അരുൺ എന്ന കഥാപാത്രത്തെ  അഭിനയിക്കുന്നു .അരുണിനെ എല്ലാവരും നോൺസെൻസ് എന്നാണ് സ്കുളിൽ വിളിക്കുന്നത്. എല്ലാവരും നോൺസെൻസ് എന്ന് വിളിക്കുന്ന കഥാപാത്രം അവസാനം സെൻസുള്ളവനാണ് എന്ന് തിരിച്ചറിയുന്നതാണ് സിനിമ .

സമൂഹത്തിന്റെ മാറേണ്ട കാഴ്ചപാടുകളെക്കുറിച്ചുള്ള സന്ദേശമാണ് സിനിമ  പങ്കുവെയ്ക്കുന്നത്. സ്കൂളിലെ അദ്ധ്യാപിക ഷീനയുടെ മകൾ അപകടത്തിൽപ്പെടുന്നതും, അരുൺ അദ്ധ്യാപികയുടെ മകളെ രക്ഷിക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് അരുണിനെ സെൻസുള്ളവനാണ് എന്ന് തിരിച്ചറിവ് പ്രേക്ഷകർക്ക് നൽകുന്നത്.

അപ്രതീക്ഷമായ ഹർത്താൽ ദിനത്തിലാണ് കഥ നടക്കുന്നത്. മതം, രാഷ്ട്രീയം, എന്നിവയുടെ പേരിൽ നടക്കുന്ന ആക്രമത്തിന്റെയും സമൂഹ ചൂഷണത്തിന്റെയും നേർകാഴ്ചയാണ് സിനിമ പറയുന്നത്. പരസ്പരം തമ്മിലടിക്കുന്ന രാഷ്ടിയ കക്ഷികൾ ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ മാത്രം ഒന്നിച്ച് നിൽക്കുന്നുവെന്നും സിനിമ പറയുന്നു. 

 ഷീന ടീച്ചറായി ശ്രുതി രാമചന്ദ്രനും, ഓട്ടോ ഡ്രൈവർ സന്തോഷയായി വിനയ് ഫോർട്ടും അഭിനയിക്കുന്നു. ലാലു അലക്സ്,  കലാഭവൻ ഷാജോൺ ,ശാന്തകുമാരി   തുടങ്ങിയവരും അഭിനയിക്കുന്നു. ജോണി സാഗരിഗ ഗ്രൂപ്പ് ഓഫ് കമ്പനിസ് ആണ് സിനിമ നിർമ്മിക്കുന്നത്. BMX സൈക്കിൾ പ്രൊഫഷണറുടെ കഥയാണ് സിനിമയുടെ പ്രമേയം. ഇന്ത്യയില ആദ്യ BMX സൈക്കിൾ റേസിംഗ് ഫിലിമാണിത്.  ഛായാഗ്രഹണം അലക്സ് ജെ. പുളിക്കലും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും നിർവ്വഹിക്കുന്നു.

രണ്ട് പാട്ടുകൾ പാടിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും റിനോഷ് ജോർജ്ജ് തന്നെയാണ്. ഒരു വിഭാഗം നവാഗതർ ക്യാമറയ്ക്ക് മുന്നിലും, പിന്നിലും പ്രവർത്തിച്ചിരിക്കുന്നു. 

മികച്ച സന്ദേശം നൽകാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. നല്ല വിദ്യാർത്ഥികളെ സ്വഷ്ടിക്കാൻ കഴിയണമെന്നും സിനിമ ചൂണ്ടികാട്ടുന്നു.

റേറ്റിംഗ് : 3 / 5.
സലിം പി. ചാക്കോ .

No comments:

Powered by Blogger.