ചരിത്രം തിരുത്തി വൻ ഹിറ്റിലേക്ക് " കായംകുളം കൊച്ചുണ്ണി . നിവിൻ പോളിയും, മോഹൻലാലും മികച്ച അഭിനയം കാഴ്ചവെച്ചു. റോഷൻ ആൻഡ്രൂസിന്റെ സംവിധാനമികവ് സിനിമയുടെ ഹൈലൈറ്റ്.


നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത  മലയാളത്തിലെ എറ്റവും ചെലവേറിയ ചിത്രമാണ്   " കായംകുളം കൊച്ചുണ്ണി " .മോഹൻലാലിന്റെ വോയിസ് ഓവറിലൂടെയാണ് സിനിമ തുടങ്ങുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാല അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്.  പഴയകാല ചരിത്രം, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ,ജാതിപരമായ അവസ്ഥകൾ എല്ലാം ഈ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 


ഹിസ്റ്റോറിക്കൽ എന്നതിനെക്കാൾ ഹിസ്റ്ററിക്കും, മിതോളജിയ്ക്കും ഇടയിൽ നിൽക്കുന്ന കഥാപാത്രമാണ് " കായംകുളം കൊച്ചുണ്ണി " .സിനിമയുടെ ഫോർമാറ്റിലേക്ക് കൊണ്ടു വരുബോൾ വേണ്ട ചേരുവകൾ ചേർത്തിട്ടുണ്ടെങ്കിലും ചിരിത്രത്തെ വളച്ചൊടിക്കാതെയുള്ള സമീപനമാണ് സിനിമയിൽ സ്വികരിച്ചിരിക്കുന്നത്. 

കായംകുളം കൊച്ചുണ്ണി ഒരു സൂപ്പർ ഹിറോ ആയിട്ടല്ല ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സാധാരണ മനുഷ്യനായ കൊച്ചുണ്ണിയ്ക്ക് പ്രണയവുമുണ്ട്. ഇത്തിരപക്കിയും, കായംകുളം കൊച്ചുണ്ണിയും അവർ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടിയേക്കാം എന്നൊരു സാദ്ധ്യതയാണ് സിനിമ ഉപയോഗപ്പെടുത്തുന്നത് ?

നിവിൻപോളി കായംകുളം കൊച്ചുണ്ണിയായും, മോഹൻലാൽ ഇത്തിക്കരപക്കിയായും, പ്രിയ ആനന്ദ് ജാനകിയായും, പ്രിയങ്ക തിമനേഷ് സുഹറയായും, സണ്ണി വെയ്ൻ കേശവ കുറുപ്പായും. ,ബാബു ആന്റണി തങ്ങളായും ,ഷൈൻ ടോം ചാക്കോ കൊച്ചു പിള്ളയായും വേഷമിടുന്നു.

ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ ശിവ, സുധീർ കരമന ,സുദേവ്, ജൂഡ് ആന്റണി  ജോസഫ്, മണികണ്ഠൻ ആചാരി, പത്മരാജൻ രതീഷ്, മുകുന്ദൻ ,മാമുക്കോയ , സുനിൽ സുഖദ ,സാദ്ദീഖ് ,ഇടവേള ബാബു, അനീഷ് ജി. മേനോൻ, അമിത് ചക്കാലയ്ക്കൽ ,റൊമഞ്ച് ,എം. എസ്. ഭാസ്കർ , വിഷ്ണു പ്രകാശ്, വിജയൻ കാരന്തൂർ ,സുദീൽ  കുമാർ , പ്രിയങ്ക ,അശ്വിനി ,സുസ്മിത റായ്, തെസ്‌നി ഖാൻ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട് .

ബോബി - സഞ്‌ജയ് തിരക്കഥയും,  ബിനോദ് പ്രദാൻ ഛായാഗ്രഹണവും, റഫീഖ് അഹമ്മദ് , ഷോബിൻ കണങ്ങാട്ട് ഗാന രചനയും, ഗോപി സുന്ദർ സംഗീതവും, ശ്രീകർ പ്രസാദ് എഡിറ്റിംഗും രഞ്ജിത് അമ്പാടി മേക്കപ്പും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കന്നു.

നിവിൻ പോളി മികച്ച അഭിനയം കാഴ്ചവച്ചു. മോഹൻലാൽ തന്റെ റോൾ ഗംഭീരമാക്കി. സണ്ണി വെയ്ന് മികച്ച വേഷമാണ് ഈ സിനിമയിൽ ലഭിച്ചിരിക്കുന്നത്. മികച്ച സംഗീതവും, പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മാറ്റ് കിട്ടി. ബിനോദ് പ്രദാനിന്റെ ക്യാമറ വർക്ക് മനോഹരമായി. മികച്ച തിരക്കഥ തന്നെയാണ് സിനിമയുടെ കെട്ടുറപ്പ് .

റോഷൻ ആൻഡ്രൂസിന്റെ സംവിധാനമികവ് തന്നെയാണ് ഹൈലൈറ്റ്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ സിനിമ ഒരുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 

മോഹൻലാൽ എന്ന മഹാനടന്റെ സാന്നിദ്ധ്യം തന്നെ ഈ സിനിമയുടെ വൻ വിജയത്തിന് കാരണമാകും.  കായംകുളം കൊച്ചുണ്ണിയുടെ പേരിൽ പത്തനംതിട്ട ജില്ലയിൽ ക്ഷേത്രമുണ്ട് എന്ന മോഹൻലാലിന്റെ  വോയിസ്  ഓവറിലൂടെയാണ്   സിനിമ അവസാനിക്കുന്നത്.  "കായംകുളം കൊച്ചുണ്ണിയ്ക്ക് " ജനകീയ മുഖം നൽകാൻ സിനിമയിൽ ശ്രമിച്ചിട്ടുണ്ട്. 

റേറ്റിംഗ് - 4 / 5 .
സലിം പി. ചാക്കോ.

No comments:

Powered by Blogger.