ബിജു മേനോന്റെ " ആനക്കള്ളൻ " ഒക്ടോബറിൽ റിലീസ് ചെയ്യും.
ബിജുമോനോനെ നായകനാക്കി സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ആനക്കള്ളൻ " . പഞ്ചവർണ്ണ തത്തയ്ക്ക്ശേഷം സപ്തതരംഗ് സിനിമ നിർമ്മിക്കുന്ന ചിത്രമാണിത്.
അനുശ്രീ , ഷംന കാസിം, കനിഹ , സിദ്ദിഖ്, സായ്കുമാർ, ബാല, കൈലാഷ്, ഇന്ദ്രൻസ് ,സുധീർ കരമന, ഹരീഷ് കണാരൻ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.
തിരക്കഥ ഉദയ്കൃഷ്ണയും, ഗാനരചന ഹരി നാരായണനും, രാജീവ് ആലുങ്കലും , സംഗീതം നാദിർഷയും, ഛായാഗ്രഹണം ആൽബിയും, എഡിറ്റിംഗ് ജോൺക്കുട്ടിയും, കലാസംവിധാനം സുജിത് രാഘവും നിർവ്വഹിക്കുന്നു .
No comments: