" സ്വർഗ്ഗവുമില്ല , നരകവുമില്ല ഒറ്റ ജീവിതം. അത് ഏവിടെ - ഏങ്ങനെ വേണമെന്ന് അവനവൻ തിരുമാനിക്കണം" കായംകുളം കൊച്ചുണ്ണി " ഒക്ടോബർ 11 ന് റിലിസ് ചെയ്യും.
പോരാട്ട വഴികളിൽ കനലെരിയുന്ന കണ്ണുകളിലെ തീക്ഷണതയുമായി കായംകുളം കൊച്ചുണ്ണി .നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എറ്റവും ചെലവേറിയ ( 45 കോടി ) ചിത്രമായ " കായംകുളം കൊച്ചുണ്ണി " ഒക്ടോബർ പതിനൊന്നിന് തീയേറ്ററുകളിൽ എത്തും.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കരപക്കിയായി വേഷമിടുന്നു.
പ്രിയാ ആനന്ദ്, ബാബു ആന്റണി ,സണ്ണി വെയ്ൻ ,സിദ്ധാർത്ഥ ശിവ, സുധീർ കരമന, ഷൈൻ ടോം ചാക്കോ ,സുദേവ്, ജൂഡ് ആന്റണി ജോസഫ്, മണികണ്ഠൻ ആചാരി, പത്മരാജൻ രതീഷ്, മുകുന്ദൻ ,മാമുക്കോയ , സുനിൽ സുഖദ ,സാദ്ദീഖ് ,ഇടവേള ബാബു, അനീഷ് ജി. മേനോൻ, അമിത് ചക്കാലയ്ക്കൽ ,റൊമഞ്ച് ,എം. എസ്. ഭാസ്കർ , വിഷ്ണു പ്രകാശ്, വിജയൻ കാരന്തൂർ ,സുദീൽ കുമാർ , പ്രിയങ്ക ,അശ്വിനി ,സുസ്മിത റായ്, തെസ്‌നി ഖാൻ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ബോബി - സഞ്‌ജയ് തിരക്കഥയും, ബിനോദ് പ്രദാൻ ഛായാഗ്രഹണവും, റഫീഖ് അഹമ്മദ് , ഷോബിൻ കണങ്ങാട്ട് ഗാന രചനയും, ഗോപി സുന്ദർ സംഗീതവും, ശ്രീകർ പ്രസാദ് എഡിറ്റിംഗും രഞ്ജിത് അമ്പാടി മേക്കപ്പും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കന്നു.
മൂന്നൂറ് തിയേറ്ററുകളിൽ " കായംകുളം കൊച്ചുണ്ണി " റിലിസ് ചെയ്യുന്നുണ്ട്. ഇരുപതോളം തീയേറ്ററുകളിൽ തുടരെയുള്ള ഷോകൾ ക്രമീകരിച്ചിട്ടുണ്ട്.
SPC .
No comments: