തിലകൻ ചേട്ടൻ ഓർമ്മയായിട്ട് ആറ് വർഷം . " ജീവിതത്തിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ് " - തിലകൻ ചേട്ടന്റെ വാക്കുകൾ .
മലയാള സിനിമ രംഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്ന തിലകൻ ചേട്ടൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് ( 2018 സെപ്റ്റംബർ 24) ആറ് വർഷം തികയുന്നു.പി. എസ്. കേശവൻ - ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ പതിനഞ്ചിന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു. മുണ്ടക്കയം സി.എം .എസ് സ്ക്കൂൾ ,കോട്ടയം എം.ഡി. സെമിനാരി ,' കൊല്ലം എസ്. എൻ കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. പതിനായിരത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു.
1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണ സമയ നാടക നടൻ ആയി . ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം ചേർന്ന് മുണ്ടക്കയം നാടക സമിതി രൂപികരിച്ചു. മറ്റൊരു അഭിനയ പ്രതിഭയായിരുന്ന പി.ജെ. ആന്റണിയുടെ " ഞങ്ങളുടെ മണ്ണാണ് " എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് നാടക സംവിധാനത്തിലേക്ക് കടക്കുന്നത്.
1979-ൽ " ഉൾക്കടൽ " എന്ന ചിത്രത്തിലുടെ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. 1981-ൽ " കോലങ്ങൾ " എന്ന ചിത്രത്തിൽ കള്ളുകുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പ്രധാന വേഷങ്ങളിലേക്ക് കടന്നത്. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകൻ ചേട്ടന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.
ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം " സീൻ ഒന്ന് - നമ്മുടെ വീട് " എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപുത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിന് മുൻപ് അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം " സിംഹാസനമായിരുന്നു " .
അമ്മയിലെ അഭിപ്രായ വ്യതാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേ തുടർന്ന് 2010-ൽ അമ്മയിൽ നിന്ന് പുറത്താക്കി.
2006-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു.
1988-ൽ " ഋതുഭേദം'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2009 ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു.
1990-ൽ പെരുന്തച്ചനിലെയും , 1994 -ൽ ഗമനം, സന്താന ഗോപാലം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന അവാർഡുകളും ലഭിച്ചിരുന്നു. ആറ് തവണ മികച്ച സഹ നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു . ബഹദൂർ പുരസ്കാരവും, ഫിലിം ഫെയർ , ഏഷ്യനെറ്റ് ഫിലിം അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.
സലിം പി. ചാക്കോ .
No comments: