" കാസ്റ്റിംങ്ങ് കോൾ " പൂർത്തിയായി. സംവിധായകൻ കണ്ണൻ താമരക്കുളം പ്രധാന വേഷത്തിൽ. നായകൻ ഹബി നാല് റോളുകളിൽ അഭിനയിക്കുന്നു.
സംവിധായകൻ കണ്ണൻ താമരകുളം പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഇരുപത്തിമൂന്ന് മിനിറ്റ് സമയമുള്ള " കാസ്റ്റിംങ്ങ് കോൾ " പൂർത്തിയായി. മെഹബൂബ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മാണവും, രചനയും ,സംവിധാനവും നിർവ്വഹിക്കുന്നത് അഷ്റഫ് ഗുരുക്കളാണ്.
സിനിമ നടനാവാൻ നടക്കുന്ന സിദ്ധാർത്ഥ് ശിവയും അവനെ സഹായിക്കാൻ എത്തുന്ന കൂട്ടുകാരും " കാസ്റ്റിംങ്ങ് കോൾ " എന്ന വലയത്തിൽപെടുന്നതും ,സിനിമ മോഹം തന്നെ അവർ ഉപേക്ഷിക്കുവാനും തയ്യാറാകുമ്പോൾ,? മലയാള സിനിമയിലെ ഒരു സംവിധായകൻ ശിവയുടെ ഒരു കിക്ക് ബോക്സിംഗ് മൽസരം കാണുന്നു. ഇതേ തുടർന്ന് ശിവയെ തന്റെ സിനിമയിൽ നായകനാക്കുന്നതുമാണ് കാസ്റ്റിംങ്ങ് കോളിന്റെ പ്രമേയം.
നായകനായ ഹബി നാല് വേഷങ്ങളിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. യവനിക ഗോപാലകൃഷ്ണൻ, മജീദ്, ഡൊമിനിക്ക്, ഹരീഷ് പൊങ്ങൻ ,ഷൈനി ,സജീർ വയനാട്, ശിൽപ്പ , ലക്ഷ്മി, സിന്ദർലാ ,ബേബി റുബാനിയത്ത്, മാസ്റ്റർ ഈഡ, മാസ്റ്റർ ജാൻഷിഷാൽ ,മാസ്റ്റർ ഇംത്തിയാസ് ആലം ,ബാവദേശം റാംജാൻ, നിസാർ, സലീം, ജിറ്റി അസ്തമയം, സമീർ , കരീം ഗാലക്സി എന്നിവരും അഭിനയിക്കുന്നു. എഡിറ്റിംഗും ,ഛായാഗ്രഹണവും സുൽഫി അഴീക്കോടാണ് നിർവ്വഹിക്കുന്നത്.
No comments: