കലാഭവൻ മണിയുടെ ജീവിതകഥയുമായി "ചാലക്കുടിക്കാരൻ ചങ്ങാതി " .
ഓട്ടോറിക്ഷ ഡ്രൈവറായ കലാഭവൻ മണി ഏങ്ങനെ സിനിമ താരമായി എന്നാണ് സിനിമ പറയുന്നത്. മണിയുടെ ജീവിത കഥയാണ് പ്രമേയമെങ്കിലും ഇത് ഒരു ബയോ പിക് സിനിമയല്ല .ദളിത് എന്ന വികാരത്തിന്റെ പേരിൽ പലപ്പോഴും മണി മാറ്റി നിർത്തപ്പെട്ടിരുന്നു എന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു. മണിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രത്തിൽ ഒട്ടനവധി ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ട് ?
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കോമഡിതാരങ്ങൾ അഭിനയിക്കുന്ന ചിത്രമാണ് "ചാലക്കുടിക്കാരൻ ചങ്ങാതി." വിനയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം രാജാമണിയാണ് കലാഭവൻ മണിയായി അഭിനയിക്കുന്നത്.
ഹണിറോസ്, സലിംകുമാർ, ജോയി മാത്യൂ, ജോജു ജോർജ് , ധർമ്മജൻ ബോൾഹാട്ടി ,സുധീർ കരമന, ടിനി ടോം, സുനിൽ സുഗദ ,സ്ഫടികം ജോർജ്ജ് ,വിഷ്ണു ഗോവിന്ദ്, രമേഷ് പിഷാരടി, കൊച്ചുപ്രേമൻ, ശ്രീജിത്ത് രവി, കൃഷ്ണ ,അനിൽ മുരളി, ഗിന്നസ് പക്രു, കോട്ടയം നസീർ, നാരായണൻകുട്ടി , ചാർലി പാലാ ,മധു പുന്നപ്ര , തട്ടീം മുട്ടീം ജയകുമാർ, രാജാസാഹിബ്, സാജു കൊടിയൻ, ടോണി, പി.കെ. ബൈജു, മദൻലാൽ ,ആദിനാട് ശശി, പുന്നപ്ര അപ്പച്ചൻ, നസീർ സംക്രാന്തി, ശ്രീകുമാർ , കെ.എസ്സ്. പ്രസാദ്, ഷിബു തിലകൻ, ബാലാജി, ഗോകുൽ, മുസ്തഫ ,ആഷ്റഫ് , ഹൈദരാലി, കലാഭവൻ റഹ്മാൻ ,കലാഭവൻ ഹനീഫ്, കലാഭവൻ സിനാജ്, അൻസാർ കലാഭവൻ, കലാഭവൻ ജോഷി, ആൽബി, ജസ്റ്റിൻ, റഹിം, ടോം, പൊന്നമ്മ ബാബു, രേണു, നിഹാരിക, മനീഷ, ജിനി ,രജനി. മുൻ മന്ത്രി ജോസ് തെറ്റയിൽ തുടങ്ങി വൻ താരനിരയാണ് ചാലക്കുടിക്കാരൻ ചങ്ങാതിയിൽ അഭിനയിച്ചിരിക്കുന്നത് .
പുതുമകൾ ഒന്നും അവകാശപ്പെടാനില്ല. തിരക്കഥയുടെ പേരായ്മ എടുത്ത് പറയാം. ക്യാമറ വർക്ക് ശ്രദ്ധിക്കപ്പെട്ടില്ല. മുൻ കാല വിനയൻ ചിത്രം പോലെ ഈ സിനിമ വന്നിട്ടില്ല . കലാഭവൻ മണിയെ ഇഷ്ടമുള്ള പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കും.
റേറ്റിംഗ് - 3 / 5
സലിം പി. ചാക്കോ .
No comments: