മയിൽ ഷൂട്ടിംഗ് തുടങ്ങി.
മയിൽ ഷൂട്ടിംഗ് തുടങ്ങി. ശരത്ചന്ദ്രൻ വയനാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന മയിലിന്‍റെ ഷൂട്ടിംഗ് വയനാട്ടിൽ തുടങ്ങി. അന്നൊരിക്കൽ, നൻമ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് ശരത്ചന്ദ്രൻ വയനാടായിരുന്നു. കാടിന്‍റെ പശ്ചത്താലത്തിൽ ട്രൈബൽ കഥയാണ് സിനിമയുടെ ഇതിവൃത്തം. പ്രിയാലാൽ ,ലാൽ ,പ്രവീണ .ദീപൻ ജയറാം ,കുളപ്പുള്ളി ലീല ,കലേഷ് കണ്ണാട്ട് ,സാജു കൊടിയൻ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. പോൾ പൊൻമണി സിനിമ നിർമ്മിക്കുന്നു. പോൾ ബത്തേരി ഫോട്ടോഗ്രാഫിയും വി.റ്റി ശ്രീജിത്ത് എഡിറ്റിംഗും പൗലോസ് ജോൺസ് സംഗീതവും ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറും പ്രൊജക്ട് ഡിസൈനർ സുനിൽ ദത്തുമാണ് .
No comments: