സൂപ്പർ ഹിറ്റ് സംവിധായകൻ ഐ.വി ശശി അന്തരിച്ചു.
ജനപ്രിയ സംവിധായകൻ ഐ.വി.ശശി( 69) ചെന്നൈയിലെ വസതിയിൽ വച്ച് അന്തരിച്ചു . മലയാളത്തിലും തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി 152 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
1968- ൽ എ.ബി. രാജിന്‍റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായി തുടക്കം . രണ്ട് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും ,ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡും, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡും നേടിയിട്ടുണ്ട്.
1980കളിൽ പുറത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഹിറ്റ് ആയിരിന്നു. മമ്മൂട്ടി , മോഹൻലാൽ ,എന്നിവരെ സൂപ്പർ താരങ്ങൾ ആകുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച സംവിധായകനായിരുന്നു ഐ.വി.ശശി. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്തു.
ദേശീയ പുരസ്കാര ജേതാവ് കുടി അയ അദ്ദേഹത്തിന് ജെ.സി ഡാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട് . സിനിമ നടി സീമയാണ് ഭാര്യ,മക്കള്‍ അനു, അനി.
സലിം പി ചാക്കോ
No comments: