വിശ്വവിഖ്യാതരായ പയ്യൻമാർ .. ലളിതം ,മനോഹരം
വിശ്വവിഖ്യാതരായ പയ്യൻമാർ .. ലളിതം ,മനോഹരം . നാല് സുഹൃത്തുക്കളുടെ സൗഹൃദവും പ്രശ്നങ്ങളുമൊക്കെ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകർക്ക് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കാൻ സംവിധായകൻ രാജേഷ് കണ്ണങ്കരയ്ക്ക് കഴിഞ്ഞു. ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ റിലിസ് ചെയ്യുമ്പോൾ ഇടത്തരം ചിത്രങ്ങളെ പ്രേക്ഷകർ കൈവിടില്ല എന്നതിന്‍റെ തെളിവാണ് ഈ കൊച്ചു ചിത്രത്തിന്‍റെ വിജയം. മികച്ച മൗത്ത് പബ്ളിസിറ്റിയിലുടെയാണ് ഈ നേട്ടം കൈവരിക്കുന്നത്. താര മുല്യം മാത്രമല്ല സിനിമയുടെ ഘടകം എന്ന് പ്രേക്ഷകർ മനസിലാക്കി കഴിഞ്ഞു. വി. ദിലീപ് കഥയും സംവിധായകൻ തന്നെ തിരക്കഥയും ഒരുക്കി. പ്രശാന്ത് കൃഷ്ണന്‍റെ ക്യാമറയും ,രഘുവിന്‍റെ സ്റ്റിൽസും,സാജന്‍റെ എഡിറ്റിംഗും ആനന്ദിന്‍റെ പശ്ചത്താല സംഗീതവും നന്നായി. മികച്ച പാട്ടുകൾ ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. വിനീത് ശ്രീനിവാസനും നജിം അർഷാദും പാട്ടുകൾ പാടിയിരിക്കുന്നു. പതിനയ്യായിരം വിദ്യാർത്ഥികൾ അഭിനയിച്ച പാട്ട് പുതിയ ചരിത്രം എഴുതി. ദീപക് തന്‍റെ റോൾ മികവുറ്റതാക്കി. ഭാവി പ്രതീക്ഷയായി ഈ നടനെ പ്രേക്ഷകർ കാണുന്നു. നായിക തരുഷിയും മെച്ചപ്പെട്ട അഭിനയം കാഴ്ചവെച്ചു. അജു വർഗ്ഗീസിന്‍റെയും ഹരീഷ് കണാരന്‍റെയും കോമഡികൾ പ്രേക്ഷകർ സ്വീകരിച്ചു . 18 ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്തത്. സംവിധായകൻ രാജേഷ് കണ്ണങ്കര സിനിമയിൽ അഭിനയിക്കുന്നുമുണ്ട്.
റേറ്റിംഗ് .. 3.0/ 5.
No comments: